അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 24 നവം‌ബര്‍ 2020 (11:10 IST)
പത്തനാപുരം: നടി അക്രമിയ്ക്കപ്പെട്ട കേസില്‍ സാക്ഷിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതില്‍ അറസ്റ്റിലായ പ്രദീപ് ഉമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കി എന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് പത്തനാപുരത്തുനിനും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി തിങ്കളാഴ്ച തള്ളിയതിന് പിന്നാലെയായിരുന്നു പൊലീസ് നീക്കം.

നടി അക്രമിയ്ക്കപ്പെട്ട കേസില്‍ സാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിനെ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസിലാന് അറസ്റ്റ്. വിപിന്‍ലാലിനെ വീട്ടിലെത്തിയും ബന്ധുക്കള്‍ മുഖാന്തരവും സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു എന്നും ഇതിന് വഴങ്ങാതെ വന്നതോടെ ഫോണില്‍ വിളിച്ചും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്. വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയീല്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :