അയൽക്കാരന്റെ കുത്തേറ്റു അച്ഛനും മകനും മരിച്ചു

എ കെ ജെ അയ്യർ| Last Updated: ചൊവ്വ, 29 നവം‌ബര്‍ 2022 (17:17 IST)
തൃശൂർ: മദ്യലഹരിയിലെത്തിയ ആൾ അയൽക്കാരായ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ, മകൻ ജിതിൻ എന്നിവരാണ് അയൽവാസിയായ വേലപ്പന്റെ കുത്തേറ്റു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയായിരുന്നു സംഭവം.

വേലപ്പൻ പോലീസ് പിടികൂടി. മദ്യപിച്ചു ബഹളമുണ്ടാക്കിയ വേലപ്പൻ ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റു വീണ ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വഴിയിൽ കാർ നിർത്തി ഇലക്ട്രോണിക്സ് കാറ്റേ ജീവനക്കാരൻ കൂടിയായ ജിതിൻ സ്പീക്കർ ഘടിപ്പികയായിരുന്നു. ഈ സമയം മദ്യപിച്ചെത്തിയ വേലപ്പൻ ഇത് ചോദ്യം ചെയ്തു. ഈ സമയം ജിതിന്റെ പിതാവ് ചന്ദ്രനും ഉണ്ടായിരുന്നു. ഇരുവരുമായി വാക്കേറ്റമുണ്ടാക്കിയ വേലപ്പൻ തുടർന്ന് വീട്ടിലെത്തി കത്തിയുമായി വന്നു കുത്തുകയായിരുന്നു.

കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻതന്നെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോഷി എന്ന യുവാവിനെ 2008 ൽ കുത്തിക്കൊന്ന കേസിലെ പ്രതികൂടിയാണ് ഈ കേസിലെ പ്രതിയായ വേലപ്പൻ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :