തലശ്ശേരിയിൽ ലഹരിമാഫിയയുടെ ഇരട്ടക്കൊല: മുഖ്യപ്രതി പറായി ബാബു പിടിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (16:38 IST)
തലശ്ശേരിയിൽ 2 പേരെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. സംഭവത്തിന് ശേഷം ഇളിവിൽ പോയ പാറായി ബാബു എന്നയാളാണ് ഇരിട്ടിയിൽ നിന്ന് പിടിയിലായത്.ഇയാൾക്ക് രക്ഷപ്പെടാൻ സഹായം ചെയ്ത 3 തലശ്ശേരി സ്വദേശികളും പിടിയിലായിട്ടുണ്ട്.

തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നലഹരിവിൽപ്പന സംഘത്തിൻ്റെ പ്രധാനകണ്ണിയാണ് പിടിയിലായ പാറായി ബാബു. ഇയാളുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. പ്രതിക്കാറ്റി കർണാടകയിലടക്കം അന്വേഷണം നടത്തിവരവെയാണ് ഇരിട്ടിയിൽ നിന്നും ഇയാൾ പിടിയിലായത്.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സി.പി.എം. പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശികളായ കെ.ഖാലിദ്(52) പൂവനയില്‍ ഷമീര്‍(40) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊന്നത്. ലഹരിമാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :