കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീം കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (17:34 IST)
കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീം കോടതി. 9 മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. ബോട്ട് ഉടമയ്ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയില്‍ നിന്നും തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ബോട്ടുടമയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം തൊഴിലാളികള്‍ക്ക് നല്‍കണം. രണ്ട് കോടിയാണ് ബോട്ടുടമയ്ക്കുള്ള നഷ്ടപരിഹാരം. തുക കൃത്യമായി നല്‍കാന്‍ കേരള ഹൈക്കോടതി രജിസ്ട്രിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. 2012 ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയില്‍ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :