മകനും സുഹൃത്തുക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെ പിതാവ് അടിയേറ്റു മരിച്ചു

എ കെ ജെ അയ്യർ| Last Updated: ഞായര്‍, 27 നവം‌ബര്‍ 2022 (14:15 IST)
തൊടുപുഴ: മകനും സുഹൃത്തുക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഇടപെട്ട പിതാവ് അടിയേറ്റു മരിച്ചു. നിർമ്മല സിറ്റിയിലെ രാജു എന്ന 47 കാരനാണ് മരിച്ചത്. ഇയാളുടെ മകൻ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാർ (28), കാരിക്കുഴി ജോബി (25) എന്നിവരാണ് പോലീസ് പിടിയിലായത്.

രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട തർക്കവും അത് അടിപിടിയിലും കലാശിക്കുകയായിരുന്നു. ബൈക്ക് കൊണ്ടുപോയപ്പോൾ അപകടത്തിൽ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ഇത് നന്നാക്കാൻ അയ്യായിരം രൂപ രാഹുൽ ആവശ്യപ്പെട്ടു. ഇതായിരുന്നു തർക്കത്തിന് കാരണം. എന്നാൽ രാഹുലിന്റെ സുഹൃത്തുക്കൾ ഇരുവരും മദ്യലഹരിയിലായിരുന്നു. ഇവരുടെ അടിയേറ്റാണ് രാജു മരിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :