അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ബുധന്‍, 3 ജൂണ്‍ 2020 (11:15 IST)
അയല്‍ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. തൊട്ടടുത്തുള്ള ജില്ലകളിലേക്കാണ് സര്‍വീസ് നടത്തുന്നത്. രാവിലെ അഞ്ചുമുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്‌മെന്റ് മേഖലകളിലും സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല.

അതേസമയം നേരത്തേ വര്‍ധിപ്പിച്ചിരുന്ന അമിത ടിക്കറ്റ് ചാര്‍ജ് പിന്‍വലിച്ചിട്ടുണ്ട്. ബസിലെ എല്ലാ സീറ്റുകളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :