1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. thrissur covid case

തൃശ്ശൂര്‍ ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

Thrissur
തൃശ്ശൂര്‍ ജില്ലയില്‍ 6 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷന്‍മാരാണ്. രോഗം സ്ഥിരീകരിച്ച 49 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ ഉളളത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇതുവരെ 78 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12730 പേരും ആശുപത്രികളില്‍ 85 പേരും ഉള്‍പ്പെടെ ആകെ 12815 പേരാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ചനടത്തി