അനുബന്ധ വാര്‍ത്തകള്‍
- 'ഇവിടെ എല്ലാവരും രോഗികളാണ്, ഞങ്ങള്‍ നിസഹായരാണ്'; മുംബൈയിലെ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി
- കൂടെ താമസിക്കാത്തയാളുമായി ലൈംഗിക ബന്ധം നിയമവിരുദ്ധം; ബ്രിട്ടനില്‍ പുതിയ ലോക്ക് ഡൗണ്‍ നിയമം
- രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയും പ്രായം ഏറിയവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
- ഈ നക്ഷത്രക്കാർ സമ്പന്നരാകും, അറിയൂ... !
- ശരീരത്തിലെ വിഷാംശം പുറംതള്ളും ഈ നാടൻ പാനീയങ്ങൾ, അറിയൂ !
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് 77കാരനായ വൈദികന്
തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വര്‍ഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 11ആയി. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയില്‍ കൊവിഡ് ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ രോഗം എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തിയിട്ടില്ല. ഏപ്രില്‍ 20ന് ഒരു വാഹനാപകടത്തില്‍ പരുക്കേറ്റ് വൈദികനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം മെയ് 20ന് ആശുപത്രി വിടുകയായിരുന്നു. പിന്നീട് മെയ് 30 ശ്വാസതടസവുമായി വൈദികന് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്നും തെളിഞ്ഞു. അപകടത്തിനു ശേഷം വീട്ടില്‍ വിശ്രമിച്ചിരുന്ന വൈദികനെ സന്ദര്‍ശിച്ച ആരെങ്കിലുമായിരിക്കാം കൊവിഡ് പകര്‍ന്ന് നല്‍കിയതെന്നാണ് കരുതുന്നത്.