അനുബന്ധ വാര്‍ത്തകള്‍
- 27 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം ! ഒരു രൂപ പ്രതിഫലം വാങ്ങാതെ സ്റ്റുഡിയോ ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബന്‍ എത്തിയ കഥ
- സിംഹം മുമ്പ് അഭിനയിച്ചത് ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍, ഗ്രാഫിക്സ് ആണെന്ന് പറഞ്ഞവര്‍ക്കായി വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍
- മൂന്നാം തവണയും 'ന്നാ താന്‍ കേസ് കൊട്' സംവിധായകന്റെ കൂടെ കുഞ്ചാക്കോ ബോബന്‍, 'ആവേശം' താരവും സിനിമയില്‍
- മകള്‍ക്ക് ഏഴ് വയസ്സായി, പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
- 'ചാക്കോച്ചാ ഇത് പറഞ്ഞേ പറ്റൂ'; ജയസൂര്യയെ പോലെയല്ല കുഞ്ചാക്കോ ബോബന്‍, ആ കാര്യത്തെക്കുറിച്ച് നടി മഞ്ജുപിള്ള
നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം കളിവള്ളം തുഴയുന്ന നീലപ്പൊന്മാന്‍; വള്ളംകളി ഓഗസ്റ്റ് 10ന്
nehru trophy
ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം നിര്‍വഹിച്ചു. കളിവള്ളം തുഴയുന്ന നീലപൊന്മാനാണ് ഈ വര്‍ഷത്തെ നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം. പത്തനംതിട്ട റാന്നി സ്വദേശി കെ.വി. ബിജിമോളാണ് ഭാഗ്യചിഹ്നം തയ്യാറാക്കിയത്.
നെഹ്‌റുട്രോഫി ഭാഗ്യചിഹ്ന മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 212 എന്‍ട്രികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് അധ്യാപകരായ വി.ജെ. റോബര്‍ട്ട്, വി.ഡി. ബിനോയ്, ആര്‍ട്ടിസ്റ്റ് വിമല്‍ റോയ് എന്നിവര്‍ അടങ്ങുന്ന പാനലാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.