സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2020 (18:43 IST)
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ തുടരും.ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.ഇതിനെ തുടർന്ന് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് 2392 അടിയിലെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127 അടിയിലുമെത്തി.

നാളെ വടക്കൻ ജില്ലകലിൽ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടുണ്ട്.മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവിശാനിടയുളളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശമുണ്ട്. അതേസമയം ഇന്ന് കൊല്ലം ജില്ലയിൽ രാവിലെ മുതൽ ഉച്ചവരെയായി ശക്തമായ മഴ ലഭിച്ചു. പാലക്കാട് ശക്തമായ മഴ ഇല്ല. എങ്കിലും
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാളയാർ, മലമ്പുഴ അണക്കെട്ട് ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :