അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് ബാധിതർ 66 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 74,442 പേർക്ക് രോഗബാധ
- പ്രോട്ടോകോൾ ലംഘിച്ച് അണികളെ കൈവീശിക്കാണിച്ച് ട്രംപിന്റെ കാർ യാത്ര; വിവാദം
- ചൈനയ്ക്ക് ആശങ്ക: ഇന്ത്യയും ബംഗ്ലാദേശും സംയുക്ത നാവികാഭ്യാസം നടത്തി
- ചൊവ്വ ഭൂമിയുടെ ആരികേലേയ്ക്കെത്തുന്നു, ആകാശത്ത് ചന്ദ്രനൊപ്പം ചൊവ്വയെയും കാണാം !
- തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 1119 പേര്‍ക്ക്; എട്ടുമരണങ്ങള് കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു
വാഗമണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു
വാഗമണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന് ഉണ്ണികൃഷ്ണന്(28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ സുഹൃത്തുക്കളുമൊത്ത് പുള്ളിക്കാനം റോഡരില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ 200അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പിന്നീട് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. ഇരുട്ടിയതിനാല്‍ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കും.