അനുബന്ധ വാര്‍ത്തകള്‍
- മന്ത്രിസഭാ ഉപസമിതി നിര്‍ദ്ദേശം മുഖ്യമന്ത്രിയെ ഏകചക്രാധിപതി ആക്കാന്‍: എംഎം ഹസ്സന്
- രാജ്യത്ത് കൊവിഡ് ബാധിതർ 72 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 55,342 പേർക്ക് രോഗബാധ
- സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷന് ഇടപാടിലും മുഖ്യമന്ത്രിയുടെ പങ്ക് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായി പുറത്തുവന്നു കൊണ്ടിരിക്കുന്നു: മുല്ലപ്പള്ളി
- ഒരുമണിക്കൂറിനുള്ളിൽ ലോകത്ത് എവിടെയും ആയുധങ്ങൾ എത്തിയ്ക്കാം, അമേരിക്കൻ സേനയ്ക്ക് പുതിയ റോക്കറ്റ് ഒരുങ്ങുന്നു !
- ലോട്ടറി നമ്പര്‍ തിരുത്തി കച്ചവടക്കാരനെ പറ്റിച്ചതായി പരാതി
കനത്ത മഴ: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
കനത്ത മഴയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2391.04 അടിയില്‍ എത്തിയതിനാലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2397.85 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കുകയും ചെയ്യും.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെ കേരളത്തില്‍ പരക്കേ മഴ ലഭിച്ചേയ്ക്കും. ന്യുനമര്‍ദ്ദം ചൊവ്വാഴ്ചയോടെ കരതോടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.