1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nedumbassery car accident 4 arrested MDV report

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം: സുഹൈലിനെ സബ് ജയിലിലേക്ക് മാറ്റാതെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ ദുരൂഹത

ജയില്‍ച്ചട്ടം 324 പ്രകാരമാണ് ഇത്തരത്തില്‍ കരുതലെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Nedumbassery Accident, Nedumbaseri Accident, Suhail Accident, Car Accident Nedumbassery, Three Killed in Car Accident
നെടുമ്പാശ്ശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാറോടിച്ച സുഹൈല്‍ സജീവിനെയും(19) കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിലേക്ക്മാറ്റാതെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയതില്‍ ദുരൂഹത. ജയില്‍ച്ചട്ടം 324 പ്രകാരമാണ് ഇത്തരത്തില്‍ കരുതലെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
 
ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16നും 21നും ഇടയില്‍ പ്രായമുള്ളവരെയാണ് ബോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കേണ്ടതെന്നാണ് 1961ലെ കേരള ബോസ്റ്റല്‍ സ്‌കൂള്‍സ് നിയമത്തില്‍ പറയുന്നത്. ശിക്ഷിക്കപ്പെടുന്നവരെയാണ് ഇത്തരത്തില്‍ പ്രവേശിപ്പിക്കേണ്ടതെന്നാണ് ജയില്‍ച്ചട്ടത്തില്‍ പറയുന്നത്. റിമാന്‍ഡ് പ്രതിയായ സുഹൈലിനെ സബ് ജയിലിലേക്ക് മാറ്റാതെ ബോസ്റ്റലിലേക്ക് മാറ്റിയതിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുന്നത്. ഇതിനെതിരെ അപകടത്തില്‍ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
 
 ശിക്ഷിക്കപ്പെടുന്ന കുട്ടികള്‍ക്ക് പരിശീലനമടക്കം നല്‍കി ശരിയായ പാതയിലെത്തിക്കുക എന്നതാണ് ബോസ്റ്റല്‍ സ്‌കൂളുകളുടെ ലക്ഷ്യം. റിമാന്‍ഡ് ചെയ്ത ഈ പ്രായത്തിലുള്ളവരെ സാധാരണയായി ബോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കാറില്ല. നേരത്തെ അപകടം നടന്നയുടന്‍ ഓടികൂടിയ നാട്ടുക്കാരോട് എല്ലാം തന്റെ വാപ്പ നോക്കികോളും എന്ന വെല്ലുവിളിയായിരുന്നു സുഹൈല്‍ നടത്തിയത്. സബ് ജയിലിലേക്ക് പോകാതെ ബോസ്റ്റലിലേക്ക് മാറ്റിയത് പ്രതിയുടെ ഉപ്പയുടെ സ്വാധീനം മൂലമാണെന്ന വിമര്‍ശനമാണ് നിലവില്‍ ഉയരുന്നത്.
 
അതേസമയം സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയല്‍(19), അമീന്‍(19) എന്നിവരെയും നെടുമ്പാശ്ശേരി പോലീസ് പിടികൂടി. നാല് പേരാണ് കാറിലുണ്ടായിരുന്നത്. സുഹൈലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിനവിനെ(19) നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 19 വയസ്സ് മാത്രമാണ് പ്രായമെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കണക്കിലെടുത്താണ് ഇരുവരെയും കോടതി ബോസ്റ്റല്‍ സ്‌കൂളിലേക്കയച്ചത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് 2 പേരുടെയും വിവരം ലഭിച്ചത്. മദ്യപിച്ച് വാഹം ഓടിക്കുന്നതറിഞ്ഞിട്ടും വിലക്കിയില്ല എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിച്ചുവരികയാണ്.
 
നാലുപേരും 23 വയസ്സിന് താഴെയായതിനാല്‍ ഇവര്‍ക്ക് മദ്യം നല്‍കിയ 3 ബാറുകള്‍ക്കെതിരെയും കേസെടുക്കാന്‍ എക്‌സൈസ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിച്ചത് അമിതവേഗതയിലായിരുന്നുവെന്നത് സുഹൈല്‍ സമ്മതിച്ചിട്ടുണ്ട്. ALSO READ: കൊലയാളിക്ക് പേരില്ല, മദ്യപിച്ചതായി എവിടെയും പരാമർശമില്ല; വിചിത്ര എഫ്‌ഐആറുമായി കേരള പൊലീസ്
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കുറിച്ചുവെച്ചോ.. ജന്തര്‍ മന്തറില്‍ നിന്ന് തന്നെ ഗ്യാനേഷ് കുമാറിന്റെ രാജി വാങ്ങും, ജന്തര്‍ മന്തറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സിജെപി, നേതാക്കള്‍ കസ്റ്റഡിയില്‍