1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Three arrested with MDMA Onam celebrations

കോളേജ് ഓണാഘോഷത്തിനിടെ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

police
മലപ്പുറം: കൊണ്ടോട്ടിയിലെ കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ എംഡിഎംഎ (MDMA) പിടികൂടി. ഒരു ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികളുടെ കാറില്‍ നിന്നാണ് എംഡിഎംഎ (MDMA) കണ്ടെടുത്തത്. എക്‌സൈസ് വാഹനം കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ കാര്‍ നിര്‍ത്തി ഓടിപ്പോവുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ക്കെതിരെ എക്‌സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു.
 
അതേസമയം ലഹരിമരുന്ന് വേട്ടയ്ക്കായി കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' (Operation Toofan) പദ്ധതിയുടെ ഭാഗമായുള്ള അറസ്റ്റുകളുടെ എണ്ണം 10,000 കടന്നു. 9,280 കേസുകളിലായി ആകെ 10,015 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതുവരെ 8,289.409 ഗ്രാം എംഡിഎംഎ, 1,004.784 കിലോഗ്രാം കഞ്ചാവ്, 2,382 കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കളക്ടറുടെ ഉത്തരവ്