തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 6 നവംബര്‍ 2016 (12:21 IST)
രാജ്യത്തെ ഏറ്റവും മികച്ച
ക്രമസമാധാന പാലനത്തിന് കേരളത്തിന് ലഭിച്ച ദേശീയ പുരസ്കാരം തനിക്കും ടീമംഗങ്ങൾക്കും ലഭിച്ച അംഗീകാരമാണെന്ന് മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ. 2015–16 കാലഘട്ടങ്ങളിലെ പ്രവര്‍ത്തനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. കൊലപാതകങ്ങളും മറ്റ് അക്രമ സംഭവങ്ങളും ഏറ്റവും കുറവ് രേഖപ്പെടുത്തിയ കാലഘട്ടവും ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എക്കാലവും ജനങ്ങൾക്കൊപ്പം നിന്നാണ് താൻ പ്രവർത്തിച്ചിട്ടുള്ളത്. എന്നിട്ടും തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റി. എന്നിരുന്നാലും തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഏറ്റുവാങ്ങിയ പുരസ്കാരമെന്നു സെൻകുമാർ പറഞ്ഞു. സത്യസന്ധമായി പ്രവർത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം പൊലീസിന് ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.