വടക്കാഞ്ചേരി കൂട്ടബലാത്സംഗം: ആദ്യഘട്ടത്തില്‍ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍

വടക്കാഞ്ചേരി കൂട്ട ബലാത്സംഗം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റി

തിരുവനന്തപുരം| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (12:11 IST)
വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍. കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റേഞ്ച് ഐ ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തല്‍ ഉണ്ടായത്.

കേസില്‍ ഉന്നത രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ തന്നെ കേസ് അന്വേഷണത്തില്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമതയും ജാഗ്രതയും പ്രകടിപ്പിക്കണമായിരുന്നു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനവും യോഗത്തിലുണ്ടായി.

ഇക്കാരണങ്ങള്‍ കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന പേരാമംഗലം സി ഐയെ മാറ്റി ഗുരുവായൂര്‍ എ സി പിക്ക് അന്വേഷണ ചുമതല നല്കിയത്. തിരുത്തല്‍ നടപടിയുടെ ഭാഗമാണിത്. തൃശൂര്‍ റേഞ്ച് ഐ ജി അജിത് കുമാര്‍ ആയിരിക്കും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :