കഞ്ചാവ് വേട്ട: നാല് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് പിടികൂടി.

തിരുവനന്തപുരം| Last Modified വെള്ളി, 4 നവം‌ബര്‍ 2016 (13:50 IST)
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കരിമഠം കോളനി നിവാസി അശോകന്‍ (44), ഗഫൂര്‍ (45) എന്നിവരാണു പൊലീസ് പിടിയിലായത്.

തമിഴ്നാട്ടില്‍ നിന്ന് ഗഫൂറാണ് സ്ഥിരമായി ബസിലും ട്രെയിനിലുമായി അശോകനു വേണ്ടി കഞ്ചാവ് എത്തിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ തെരച്ചിലിലാണു കഞ്ചാവ് കൈമാറുന്നതോടെ ഇരുവരും പിടിയിലായത്.

കഞ്ചാവ് മൊത്തക്കച്ചവടക്കാരായ ഇവര്‍ ചെറുപൊതികളായി ചെറുകിടക്കാര്‍ക്ക് വിതരണം ചെയ്യുകയാണു പതിവ്. നിരവധി ചെറുകിട കച്ചവടക്കാരുടെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷണര്‍ സുരേഷ് കുമാര്‍, ഫോര്‍ട്ട് സി.ഐ രജികുമാര്‍, എസ്.ഐ.ഷാജിമോന്‍, ഷാഡോ പൊലീസ് എസ്.ഐ സുനില്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :