തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 1 നവംബര്‍ 2016 (12:05 IST)
വി എസ് അച്യുതാനന്ദന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസിന്റെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. എംഎല്‍എ ഹോസ്റ്റലിലെ മുറി വി എസ് ഇന്നുതന്നെ ഒഴിയണമെന്ന് സ്പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടു. കവടിയാര്‍ ഹൗസ് അനുവദിച്ചതോടെയാണ് ഹോസ്റ്റല്‍ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചത്.
എംഎല്‍എ ഹോസ്റ്റലിലെ മുറിയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസായി വിഎസ് ഉപയോഗിക്കുന്നത്. നിലവില്‍ ഭരണപരിഷ്‌കാര കമ്മീഷനിലെ അംഗങ്ങള്‍ എത്തുന്നതും ഈ എംഎല്‍എ ഹോസ്റ്റലിലെ മുറിയിലാണ്. ഇതൊഴിയാന്‍ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടതോടെ ഭരണ പരിഷ്‌കാര കമ്മീഷന്റെ ഓഫിസിന്റെ കാര്യത്തിലെ അനിശ്ചിതത്വം വീണ്ടും ഉടലെടുക്കുകയാണ്.
ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫിസ് സെക്രട്ടറിയേറ്റില്‍ തന്നെ വേണമെന്നും എങ്കില്‍ മാത്രമേ ഓഫിസിന്റെ പ്രവര്‍ത്തനം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളുവെന്നും വി എസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ഓഫീദ് ഐഎംജി കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്.