"നാസ" പ്രൊജക്ടിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 28 ഫെബ്രുവരി 2022 (21:34 IST)
തളിപ്പറമ്പ: അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ
പ്രൊജക്ടിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. കോഴിക്കോട് കൊടെരിച്ചാൽ സ്വദേശി വാഴാട്ടു ഹൗസിൽ ബിജു കുമാർ എന്ന 36 കാരനെയാണ് പോലീസ് പിടികൂടിയത്.


നാസയുടെ ചെന്നൈ കേന്ദ്രീകരിച്ച തുടങ്ങാനിരിക്കുന്ന ഡയറക്ട് കോൺട്രാക്ട് സ്‌പേസ് ടെക്‌നോളജി കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. സ്വദേശികളായ റിട്ടയേഡ് സർക്കാർ ഉദ്യോഗഥരിൽ നിന്ന് 1.26 കോടി രൂപയും 20 പവന്റെ സ്വര്ണാഭരണങ്ങളുമാണ് തട്ടിയെടുത്തത്.


ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ദമ്പതികളുടെ മകനെ പുതിയ പ്രൊജക്ടിൽ പങ്കാളിയാക്കാം എന്നായിരുന്നു ബിജു കുമാർ പണം തട്ടിയെടുത്തത്.

ബിജു കുമാർ തന്റെ സുഹൃത്തുക്കളായ സുമേഷ്, പ്രശാന്ത് എന്നിവരുടെ സഹായവും തട്ടിപ്പിന് തേടിയിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. 2015 മുതൽ പല കാലയളവിലായിട്ടാണ് ഇയാൾ പണം വാങ്ങിയത്. ദമ്പതികളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :