ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന് പരീക്ഷണാനുമതി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ജനുവരി 2022 (19:54 IST)
ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കുന്ന വാക്‌സിന് പരീക്ഷണാനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്. അനുമതിപത്രത്തില്‍ കസോളിയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയുടെ അംഗീകരാരം ലഭിച്ച മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവുവെന്ന് പറയുന്നുണ്ട്. 0.5 മില്ലിലിറ്ററാണ് ഒരു ഡോസ്.

ബൂസ്റ്റര്‍ ഡോസായാണ് ഇത് നല്‍കുന്നത്. കൊവിഷീല്‍ഡ് സ്വീകരിച്ച 2500 പേരിലും കൊവാക്‌സിന്‍ സ്വീകരിച്ച 2500 പേരിലുമാണ് പരീക്ഷണം നടത്തുന്നത്. മാര്‍ച്ചോടെയാണ് വാക്‌സിന്‍ വിപണിയിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :