ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതിയായി; മാര്‍ച്ചോടെ വാക്‌സന്‍ പുറത്തിറക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 ജനുവരി 2022 (11:55 IST)
ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതിയായി. ഡിസിജി ഐയാണ് അനുമതി നല്‍കിയത്. പരീക്ഷണം പൂര്‍ത്തിയാക്കി വരുന്ന മാര്‍ച്ചോടെ വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട് കൊവിഡിന്റെ ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ആരോഗ്യമുള്ള 5000 പേരിലാണ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്.

പരീക്ഷണത്തിന് വിധേയരാകുന്നവരില്‍ പകുതിപ്പേര്‍ കൊവാക്‌സിനും പകുതി കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരുമാണ്. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനു ശേഷമാണ് നേസല്‍ വാക്‌സിന്‍ നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :