അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ദുരിതാശ്യാസ പദ്ധതികൾക്ക് പത്ത് ദിവസത്തിനകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി
- ‘ചക്കരക്കുളത്തിൽ‘ വീണ പ്രണയം; പുലിവാലുപിടിച്ച് സി പി എം പ്രാദേശിക നേതാവ്
- നമസ്കാരത്തിന് പള്ളി അവിഭാജ്യമല്ലെന്ന വിധി പുനഃപരിശോധിക്കില്ല; അയോധ്യ കേസിൽ ഈ വിധി ബാധകമല്ലെന്നും സുപ്രീം കോടതി
- മിൽക്ക് മെയ്ഡ് വീട്ടിലുണ്ടാക്കാം സിംപിളായി !
- പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാൻ എക്സൈസ് വകുപ്പിന്റെ എളിയ കാണിക്ക, ബ്രൂവറികൾ: പരിഹാസവുമായി അഡ്വ ജയശങ്കർ
നമ്പി നാരായണന് നഷ്ടപരിഹാരം ഉടൻ നൽകും; കുറ്റക്കാരായ പൊലീസുകാരിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുന്നതിൽ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി
ഐ എസ് ആർ ഒ ചാരക്കേസിൽ സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാരത്തുക 50 ലക്ഷം രൂപ ഉടൻ നമ്പി നാരായണന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഷ്ടപരിഹാരത്തുക കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുന്നതിൽ നിയമ സാധുത പരിശോധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് പണം നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത് അതിനാൽ എത്രയും വേഗം തന്നെ പണം കൈമാറും. സംഭവത്തിൽ പൊലീസിന്റെ വീഴ്ചയും ഗൂഡാലോചനയും അന്വേഷിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച ജൂഡീഷ്യൽ കമ്മറ്റിയിലേക്ക് സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി വി എസ് സെന്തിലിനെ നിയമിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.