അനുബന്ധ വാര്ത്തകള്
- 5G സേവനം രാജ്യത്ത് ലഭ്യമാക്കാനൊരുങ്ങി റിലയൻസ് ജിയോ
- നടി അക്രമിക്കപ്പെട്ട കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അജു വർഗ്ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
- റെക്കോർഡുകൾ വഴിമാറും, ഈ മനുഷ്യൻ കളത്തിലിറങ്ങുമ്പോൾ; വീണ്ടും അപൂർവ നേട്ടം സ്വന്തമാക്കി മെസ്സി
- ഈ കള്ളന് പണവും ആഭരണങ്ങളും ഒന്നും വേണ്ട; മോഷ്ടിക്കുന്നത് വിവാഹ വസ്ത്രങ്ങൾ മാത്രം !
- ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി
പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ കരകയറ്റാൻ എക്‌സൈസ് വകുപ്പിന്റെ എളിയ കാണിക്ക, ബ്രൂവറികൾ: പരിഹാസവുമായി അഡ്വ ജയശങ്കർ
സംസ്ഥാനത്ത് ബ്രൂവറികൾക്ക് അംഗീകാരം നൽകിയ സർക്കാർ തീരുമാനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കർ രംഗത്ത്. യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകൾ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സർക്കാർ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് ജയശങ്കർ ഫെയിസ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്‌സൈസ് വകുപ്പിന്റെ എളിയ കാണിക്ക- മൂന്നു ബ്രൂവറികൾ, ഒരു ഡിസ്റ്റിലറി.
യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകൾ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സർക്കാർ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം.
അടുത്ത ലേഖനം