അനുബന്ധ വാര്‍ത്തകള്‍
- ഹൈദരബാദ് പീഡനക്കേസ്: പ്രതികളെ കൊന്നത് പൊലീസ് ഏറ്റുമുട്ടലില്‍; സ്ഥിരീകരിച്ച് കമ്മീഷണര്‍
- കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണം: മുല്ലപ്പള്ളി
- സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കൊവിഡ്, 27 മരണം,7049 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
- കഞ്ചാവ് കടത്തല്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
- ബിനീഷും അനൂപ് മുഹമ്മദും തമ്മില്‍ ഒരുകോടിയിലേറെ രൂപയുടെ ഇടപാടെന്ന് ഇഡി, ഒന്നും മിണ്ടാതെ ബിനീഷ് !
ജോലി ലഭിക്കാന്‍ നേര്‍ച്ചയിട്ടത് സ്വന്തം ജീവന്; യുവാവിന്റെ ആത്മഹത്യകുറിപ്പ് കണ്ട് ഞെട്ടി നാട്ടുകാര്‍
നാഗര്‍കോവില്‍: ജോലി ലഭിക്കാനായി നേര്‍ച്ചയിട്ടത് പാലിക്കാന്‍ സ്വന്തം ജീവന് തന്നെ ബലിയര്‍പ്പിച്ച് യുവാവ് ജീവനൊടുക്കി. നാഗര്‍കോവില്‍ എള്ളുവിള സ്വദേശി നവീന്‍ എന്ന മുപ്പത്തി രണ്ടുകാരനാണ് ഇത്തരത്തില്‍ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കിയത്.
ജോലി ലഭിച്ചാല്‍ ജീവന് നല്‍കാമെന്ന് ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നേര്‍ന്നിരുന്നു, അത് നിറവേറ്റുകയാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് നാഗര്‍കോവിലിനടുത്ത് പുത്തേരി റയില്‍ പാളത്തില്‍ ട്രെയിന്‍ കയറി ചഛിന്നഭിന്നമായി കിടക്കുന്ന മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ തിരിച്ചത്തക്കാരിയാല് രേഖകള്‍, പാസ്പോര്‍ട്ട്, ആത്മഹത്യാ കുറിപ്പ് എന്നിവ കണ്ടെടുത്തു.
രേഖകളില്‍ നിന്ന് ഇയാള്‍ മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരാണെന്നും തിരിച്ചറിഞ്ഞു. എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ഏറെക്കാലം ജോലിക്കായി ശ്രമിച്ചിരുന്നു. അപ്പോഴാണ് ജോലി ലഭിച്ചാല്‍ ജീവന് നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നത്.കഴിഞ്ഞ ദിവസമാണ് ഇയാള്‍ മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയത്. മൃതദേഹം നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.