1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bineesh Kodiyeri case

ബിനീഷും അനൂപ് മുഹമ്മദും തമ്മില്‍ ഒരുകോടിയിലേറെ രൂപയുടെ ഇടപാടെന്ന് ഇഡി, ഒന്നും മിണ്ടാതെ ബിനീഷ് !

ബിനീഷ് കോടിയേരി
ബിനീഷ് കോടിയേരിയും ലഹരി കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദും തമ്മില്‍ പല അക്കൌണ്ടുകളിലൂടെ ഒരു കോടിയിലേറെ രൂപയുടെ പണമിടപാട് നടത്തിയിരുന്നതായി ഇ ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പണമിടപാട് നടന്നതായി ബിനീഷ് സമ്മതിച്ചതായി ഇ ഡി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ബിനീഷ് ഒന്നും വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
 
ഇ ഡിയുടെ ചോദ്യം ചെയ്യലിനോട് ബിനീഷ് പൂര്‍ണമായും നിസഹകരണ മനോഭാവമാണ് പുലര്‍ത്തുന്നതെന്നാണ് വിവരം. 
About Writer
ജോണ്‍സി ഫെലിക്‍സ്
അടുത്ത ലേഖനം
കഞ്ചാവ് കടത്തല്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍