1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganja Parasaala Chenkavila

കഞ്ചാവ് കടത്തല്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Ganja
തിരുവനന്തപുരം: കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ടു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം പോലീസ് അറസ്‌റ് ചെയ്തു. പാറശാല ചെങ്കവിള സ്വദേശി വിഷ്ണുവാണ് തമിഴ്നാട് പോലീസ് പിടിയിലായത്.
 
ഇയാളില്‍ നിന്ന് ഒരു കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഇത് കൊണ്ടുവരുന്ന വഴിയാണ് ഇയാള്‍ പോലീസ് പിടിയിലായത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍  വില്‍പ്പനയ്ക്ക് വച്ചിരുന്ന കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 7983 പേർക്ക് കൊവിഡ്, 27 മരണം,7049 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം