1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. N S MAdavan about Pinarayi Vijayan

'കേരളം പിണറായിയുടെ കൈകളിൽ സുരക്ഷിതം'

'കേരളം പിണറായിയുടെ കൈകളിൽ സുരക്ഷിതം'

പിണറായി വിജയൻ
കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചതിനാണ് മുഖ്യമന്ത്രിയെ പ്രശംസിച്ച് എൻ എസ് മാധവൻ ട്വീറ്റ് ചെയ്‌തത്. 
 
'ചരിത്രം കേരളത്തോടു കരുണ കാണിച്ചു. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത് കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ ഒരാളെയും ചിന്തിക്കാനാവില്ല. കേരളം എന്ന ആശയം പിണറായിയുടെ കൈയില്‍ സുരക്ഷിതമാണ്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
 
പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗം ചർച്ചയാവുന്നതിനിടയിലാണ് ഈ ട്വീറ്റ് പ്രഹ്യക്ഷപ്പെട്ടിരിക്കുന്നത്. ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും പഠിപ്പിച്ചതെന്ന് പിണറായി പറഞ്ഞിരുന്നു.
അടുത്ത ലേഖനം
നാഥനില്ലാത്ത ഒരു സമരത്തിന് ആളെക്കൂട്ടേണ്ട ബാധ്യതയില്ല: തെരുവിലിറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി