ആചാരങ്ങൾ ചിലത് ലംഘിക്കാനുള്ളതാണെന്ന് നമ്മുടെ സാമൂഹിക പരിഷ്കർത്താക്കൾ കാട്ടിത്തന്നിട്ടുണ്ട്, ആചാരങ്ങളല്ല ഈ നാടിന്റെ മതനിരപേക്ഷത തകർക്കലാണ് ചിലരുടെ ലക്ഷ്യം: മുഖ്യമന്ത്രി

Sumeesh| Last Updated: ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (21:23 IST)
സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധങ്ങൾക്കെതിരെ സാമുഹിക പരിഷ്കരണ മൂന്നേറ്റങ്ങളെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സതിയും ചാതുർവർണ്യവും ആചാരങ്ങളുടെ ഭാഗമായിരുന്നു എന്നത് മറന്നു പോകരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേസവുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഭർത്താവ് മരിച്ചാൽ ഭാര്യയും കൂടെ ചിതയിൽ ചാടി മരിക്കണം എന്ന ദുരാചാരം ഈ നട്ടിൽ നില നിന്നിരുന്നു. അതിനെതിരെ ശക്തമായ സാമൂഹിക മുന്നേറ്റങ്ങൾ ഉയർന്നുവന്നു. അത് നിരോധിക്കപ്പെട്ട ശേഷവും ചില സ്ത്രീകൾ ചിതയിൽ ചാടാൻ ശ്രമിച്ചിരുന്നു. എന്നാൽ സാമൂഹിക പ്രസ്ഥാനങ്ങൾ ശക്തമായി നിന്നതോടെ ആ അനാചരം പൂർണമായും ഇല്ലാതാക്കപ്പെട്ടു. മാറു മറച്ച സ്ത്രീകളുടെ വസ്ത്രം കീറാനാണ് ആചാരത്തിന്റെ പേരിൽ സ്ത്രീകൾ തന്നെ അന്ന് ശ്രമിച്ചിരുന്നത്. ചില ആചാരങ്ങൾ ലംഘിക്കാൻ ഉള്ളതാണെന്ന് നമ്മുടെ സാമൂഹിക പരിഷ്കർത്താക്കൾ കാട്ടിത്തന്നിട്ടുണ്ടെന്ന് മുഖ്യന്ത്രി പറഞ്ഞു.

കോൺഗ്രസ് പാ‍ർട്ടി കൊടിയില്ലാതെ ആളുകളെ ബി ജെ യുടെ കീഴിൽ അണിനിരത്തിയാൽ അവർ നാളെ ബി ജെ പി ആയി മാറുമെന്ന് മനസിലാക്കണം. എല്ലാത്തിലുമുപരി ഭരണഘടനാ മൂല്യങ്ങളല്ല വിശ്വാസമാണ് എന്ന ആർ എസ്സിന്റെ വാദമുഖമാണ് കോൺഗ്രസ് ഇപ്പോൾ ഉയർത്തുന്നത്. ബി ജെ പിയുടെ യഥാർത്ഥ ഉദ്ദേശം കേരളത്തിന്റെ മതനിരപേക്ഷ നിലപാട് തകർക്കുക എന്നതാണ് അതിവിടെ നടക്കില്ല. അത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിച്ച നാടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :