മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ശ്രീനു എസ്| Last Modified വ്യാഴം, 29 ജൂലൈ 2021 (08:23 IST)
മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ ഇന്ന് ബത്തേരികോടതിയില്‍ ഹാജരാക്കും. പ്രധാന പ്രതികളായ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കുന്നത്. വനം വകുപ്പുമായി സഹകരിച്ചാണ് അന്വേഷണമെന്ന് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. പ്രതികളെ അറസ്റ്റു ചെയ്‌തെന്ന് ഇന്നലെയാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം ഇന്നലെ പുലര്‍ച്ചെ പ്രതികളുടെ മാതാവ് മരിച്ചിരുന്നു. മാതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതുവരെ അറസ്റ്റ് തടയണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :