ഓണം ഇളവ്: സംസ്ഥാനത്ത് ആഗസ്റ്റ് 10 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കും

ശ്രീനു എസ്| Last Modified വ്യാഴം, 29 ജൂലൈ 2021 (08:01 IST)
സംസ്ഥാനത്ത് ആഗസ്റ്റ് 10 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിയോജക മണ്ഡലങ്ങള്‍ അനുസരിച്ച് അഞ്ച് ദിവസമാണ് ഓണച്ചന്തയ്ക്ക് അനുമതിയുള്ളത്. അതേസമയം സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ജൂലൈ 31മുതല്‍ ആരംഭിക്കും.

എല്ലാ വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. ആഗസ്റ്റ് 16ന് കിറ്റ് വിതരണം അവസാനിക്കും. മഞ്ഞ കാര്‍ഡുടമകള്‍ക്ക് ആഗസ്റ്റ് 2,3 തിയതികളിലും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആഗസ്റ്റ് 13മുതല്‍ 16വരെയുമാണ് കിറ്റ് വിതരണം നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :