സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനിത പൊലീസ് സ്റ്റേഷന്‍ വരുന്നു

ശ്രീനു എസ്| Last Modified ബുധന്‍, 28 ജൂലൈ 2021 (16:44 IST)
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വനിത പൊലീസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സമൂഹത്തില്‍ നിരന്തരം സ്ത്രീകള്‍ വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിര്‍ബന്ധമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്ത്രീധന പീഡനമരണങ്ങള്‍ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :