ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 16 ജൂലൈ 2024 (16:03 IST)
കാസര്‍കോട് : ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം എന്ന് പരാതി.ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം.
ബസില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ബസില്‍ വെച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി .മകളുടെ മുഖം താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വിശദവിവരം അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :