1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Kasarkode Buds School

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Pocso
കാസര്‍കോട് :  മാനസിക വെല്ലുവിളി നേരിടുന്ന ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് പ്രതി അറസ്റ്റിലായത്.
 
കാസർകോട് പൊവ്വല്‍ സ്വദേശി മുഹമ്മദ് സാദിഖിനെ(22) യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് നല്‍കിയാണ് 20 വയസുകാരനെ പീഡിപ്പിച്ച തെന്നാണ് സംശയം.
 
 സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ അന്വേഷണം നടന്നുവരികയാണ്. വിശദ വിവരങ്ങൾ അറിവായിട്ടില്ല
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഗ്രോ ആപ്പിന്റെ പേരില്‍ വ്യാജന്‍, കോഴിക്കോട് സ്വദേശിയുടെ 4.8 കോടി രൂപ നഷ്ടമായി