യുവാവിന്റെ മരണത്തില്‍ ദുരൂഹത: നാല് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 16 ജൂലൈ 2021 (16:34 IST)
വടക്കാഞ്ചേരി: വടക്കാഞ്ചേരി മഞ്ഞപ്ര ചേരുംകോട് പാടത്ത് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്നിക്കോട് നാല് സെന്റ് കോളനി നിവാസി അഭയന്‍ എന്ന
30 കാരന്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാടത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു. വൈദ്യുതാഘാതമേറ്റു മരിച്ചു എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മഞ്ഞപ്ര സ്വദേശികളായ ചിറകുനത്ത് വീട്ടില്‍ അരുണ്‍ (30), കിഴക്കുമുറി പ്രതീഷ് (38), ആറാം തൊടിയില്‍ രാജേന്ദ്രന്‍ (30), നിഖില്‍ (27) എന്നിവരാണ് ആലത്തൂര്‍ പോലീസിന്റെ പിടിയിലായത്. കൃഷിയിടത്തില്‍ കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതി കെണിയില്‍ പെട്ടാണ് അഭയന്‍
മരിച്ചതെന്നായിരുന്നു പോലീസ് നിഗമനം.

തുടര്‍ അന്വേഷണത്തിലാണ് വൈദ്യുതി കെണിയുടെ പിറകിലുള്ളവരെ പിടികൂടിയത്. അഭയന്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ തെളിവ് നശിപ്പിക്കാനായി കെണി അടക്കമുള്ള സംവിധാനങ്ങള്‍ ഇവര്‍ ഒളിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :