സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ പരിചയപ്പെടും, സംസാരിച്ച് വീഴ്ത്തും; പ്രബീഷിന്റെ വലയില്‍ നിരവധി സ്ത്രീകള്‍

രേണുക വേണു| Last Modified വ്യാഴം, 15 ജൂലൈ 2021 (08:24 IST)
പ്രതികളായ പ്രബീഷും രജനിയും കൊല്ലപ്പെട്ട അനിതയും

കുട്ടനാട് അനിത കൊലക്കേസില്‍ പിടിയിലായ പ്രബീഷിനു ധാരാളം സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് പൊലീസ്. കൊല്ലപ്പെട്ട അനിതയെയും മറ്റൊരു പെണ്‍സുഹൃത്തായ രജനിയെയും കൂടാതെ ഒട്ടേറെ സ്ത്രീകള്‍ പ്രബീഷിന്റെ വലയിലുണ്ട്. ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്. സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ പരിചയപ്പെടും. മെസേജ് അയച്ച് ഇവരെ തന്റെ വരുതിയിലേക്ക് എത്തിക്കും. ഇതാണ് പ്രബീഷിന്റെ രീതി.

പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനിത(32)യുടെ കൊലപാതകം പ്രബീഷും സുഹൃത്ത് രജനിയും ചേര്‍ന്ന് ദിവസങ്ങള്‍ക്കുമുന്‍പേ ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. അനിതയും രജനിയും പ്രബീഷുമായി ബന്ധത്തിലായിരുന്നു. ഭര്‍ത്താക്കന്‍മാരെ വിട്ടാണ് രജനിയും അനിതയും പ്രബീഷുമായി അടുത്തത്.

ഗര്‍ഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനിതയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിര്‍ത്തു. തുടര്‍ന്നാണ് അനിതയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. രജനിയുടെ വീട്ടില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്.

പാലക്കാട് ജോലി ചെയ്തിരുന്ന അനിതയെ വെള്ളിയാഴ്ച ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി. ബൈക്കില്‍ പ്രബീഷ് തന്നെയാണ് ഇവരെ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചത്. ഇവിടെവച്ചാണ് കൊലപാതകം നടന്നത്. മൂവരും ഒരുമിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് ക്രൂരമായ കൊലപാതകം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :