അനുബന്ധ വാര്‍ത്തകള്‍
- മോഷണശ്രമത്തിനിടെ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു : രണ്ടു പേർ പിടിയിൽ
- മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി
- 'കഴുത്തില്‍ ചില പാടുകളുണ്ടായിരുന്നു'; സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാതകമെന്ന് ആശുപത്രി ജീവനക്കാരന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
- കൂടെ താമസിച്ചിരുന്ന സ്ത്രീയെ വധിച്ച കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു
- മകൻ എന്നെ കൊന്നിട്ടില്ല, വ്യാജ വാർത്തക്കെതിരെ പോലീസിൽ പരാതിയുമായി നടി വീണ കപൂർ
ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ ആൾ പിടിയിലായി
തൃശൂർ: ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ തളിക്കുളം നമ്പിക്കടവ് ഹെൽത് സെന്ററിനടുത്തു താമസം താന്നിക്കൽ ഫാത്തിമയുടെ മകൾ സാജിത എന്ന 61 കാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ വലപ്പാട് കോതകുളം സ്വദേശി ഹബീബുള്ള (52) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പതേകാലോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന സാജിതയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ടപ്പോൾ അയൽവാസികൾ എത്തിനോക്കി. വീടിന്റെ വാതിൽ തുറന്നു കിടക്കുകയും അവിടെ ഹബീബുള്ളയെ കാണുകയും ചെയ്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞു നോക്കിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരം വാർഡ് അംഗത്തെ അറിയിക്കുകയും അയൽക്കാർ ഉൾപ്പെടെയുള്ളവർ ചേർന്ന് വീട്ടുവാതിൽ ബലമായി തുറന്നപ്പോൾ സാജിതയെ കട്ടിലിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തി.
വായിൽ തുണി തിരുകിയ നിലയിലായിരുന്നു. അടുത്ത് തന്നെ ബഹീബില്ലയും ഉണ്ടായിരുന്നു. ജനം ബലമായി ഹബീബുള്ളയെ പിടികൂടുകയും പോക്കറ്റ് പരിശോധിച്ചപ്പോൾ സാജിതയുടെ മൂന്നു പവന്റെ മാല കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് പോലീസിനെ അറിയിച്ചു പ്രതിയെ അവർക്കു കൈമാറുകയായിരുന്നു.
സാജിത സാധാരണയായി ഹബീബുള്ളയുടെ ഓട്ടോയാണ് സവാരിക്ക് വിളിച്ചിരുന്നത്. ഈ പരിചയം വച്ച് തന്റെ കടം വീട്ടുന്നതിനായി സാജിതയുടെ മാല പണയം വയ്ക്കാൻ ചോദിച്ചു. എന്നാൽ അവർ കൊടുത്തില്ല. തുടർന്ന് ബലമായി മാല കൈക്കലാക്കുകയും ചെയ്തു. അവർ ഒച്ചയിട്ടതോടെ ഷാൾ ഉപയോഗിച്ചു മുഖത്തും കഴുത്തിലും അമർത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്നര വര്ഷം മുമ്പ് പിതാവ് മരിച്ചതോടെ സാജിത ഒറ്റയ്ക്കാണ് താമസിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.