ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യർ| Last Modified വെള്ളി, 20 ജനുവരി 2023 (14:58 IST)
വെള്ളറട: നാല്പത്തിനാലുകാരനായ ഗൃഹനാഥനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജി ഭവനിൽ സജി കുമാറിനെ കഴിഞ്ഞ ദിവസം വീടിനടുത്തുള്ള ആൾതാമസമില്ലാത്ത വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. ഇടയ്ക്ക് അയൽവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വിസ്റ്റ് നടത്തി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ ഷീജ, മക്കൾ അർച്ചന, അർജുൻ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :