അനുബന്ധ വാര്‍ത്തകള്‍
- ചാനലുകളില്‍ ദുരന്തവാര്‍ത്തയായി മകളുടെ മരണം; ഇതൊന്നും അറിയാതെ മാധവന് ഗതാഗതം നിയന്ത്രിക്കുകയായിരുന്നു, പെട്ടന്ന് വീട്ടില്‍ നിന്ന് ഫോണ്‍കോള്‍
- തോക്ക് കിട്ടിയത് കണ്ണൂരില്‍ നിന്ന്? ഒറ്റത്തവണ പത്ത് റൗണ്ട് വരെ ഷൂട്ട് ചെയ്യാം; 500 ഗ്രാം തൂക്കമുള്ള തോക്കിന് വന്‍ വില !
- മാനസയെ കൊല്ലാന്‍ രാഹില്‍ ഉപയോഗിച്ച തോക്ക് മോഷ്ടിച്ചതെന്ന് സംശയം ! സംശയമുണര്‍ത്തി രാഹിലിന്റെ കൈയിലെ ബാഗ്
- മാനസയെ രാഹില്‍ പരിചയപ്പെടുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; പ്രണയം നിഷേധിച്ചതോടെ പക, ഇനി ബുദ്ധിമുട്ടിക്കില്ലെന്ന് രാഹില്‍ ഒരിക്കല്‍ പൊലീസിനോട് പറഞ്ഞു
- മാനസയുടെ അപ്പാര്‍ട്ട്മെന്റിന് തൊട്ടടുത്ത് രാഹില്‍ വാടകയ്ക്ക് വീടെടുത്തു; തോക്ക് എപ്പോഴും കയ്യില്‍, ലക്ഷ്യം കൊല്ലുക തന്നെ
രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം: ഒരു വശം ആകെ തളര്‍ന്നു വര്‍ഷങ്ങളായി കിടപ്പിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ശ്രീകാര്യം പാങ്ങപ്പാറ ചിറ്റാറ്റുനട മണിമന്ദിരത്തില്‍ പ്രസന്ന (75) യാണ് മരിച്ചത്. ഭര്‍ത്താവ് സുകുമാരനെ (80) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ഭാര്യയെ കൊല ചെയ്ത ശേഷം ഇയാള്‍ കൈത്തണ്ട മുറിച്ചു ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഇവരുടെ മകന്‍ സുനി ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. ഇതിനിടെ ആറ്റിങ്ങലില്‍ താമസിക്കുന്ന ഇവരുടെ മകള്‍ കവിത ഇവിടെ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
പക്ഷാഘാതം ബാധിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷമായി കിടപ്പിലായിരുന്നു പ്രസന്ന. രോഗിയായ ഭാര്യയുടെ ദുരിതം കണ്ട് സഹിക്കവയ്യാതെയാണ് താന്‍ കൊല ചെയ്തതെന്ന് സുകുമാരന്‍ പോലീസിനോട് പറഞ്ഞു.