1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Road-Accident, Puthur, Vendar

ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു : ഭർത്താവ് മരിച്ചു

Road-Accident
കൊട്ടാരക്കര: മധ്യവയസ്കരായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു. വെണ്ടാർ പൊങ്ങൻപാറ സ്വദേശി രവീന്ദ്രൻ പിള്ള (65) ആണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഭാര്യ ശൈലജ (56) പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് പുത്തൂർ റോഡിൽ പത്തടി കവലയ്ക്കടുത്ത് അപകടമുണ്ടായത്. കൊട്ടാരക്കര നിന്ന് പുത്തൂരേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികളുടെ സ്‌കൂട്ടറിൽ എതിരെ വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു വലതു ഭാഗത്തു കയറി ഇടിച്ചു മറിഞ്ഞു. ഇതിനടിയിൽ പെട്ടാണ് രവീന്ദ്രൻ പിള്ള മരിച്ചത്. ഓടിക്കൂടിയ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി. സാരമായി പരുക്കേറ്റ ശൈലജയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.      
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
യുവാവിന്റെ കൊലപാതകത്തിൽ സഹോദരൻ പോലീസ് പിടിയിലായി