അനുബന്ധ വാര്‍ത്തകള്‍
- ബംഗ്ലാദേശ് എംപിയെ കൊല്‍ക്കത്തയില്‍ കാണാതായി; കൊല്ലപ്പെട്ടെന്ന് പൊലീസ് സംശയിക്കുന്നു
- ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം
- പാലക്കാട് നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി!
- യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ
- പോക്സോ കേസ് അതിജീവിതയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ സ്ത്രീയും കാമുകനും കഠിനത്തടവ്
പാലക്കാട് :ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീക്കും കൂട്ടാളിയായ കാമുകനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വടക്കൻ പറവൂർ മന്നം ചോപുള്ളി വീട്ടിൽ സദാനന്ദൻ (58), തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽ വീട്ടിൽ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതിയായ സദാനന്ദന് 19 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂട്ടു പ്രതിയായ ഷീജയ്ക്ക് 9 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ഷീജയുടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളായ സ്വാമിനാഥൻ, പ്രേമകുമാരി എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സദാനന്ദനുമായുള്ള ഷീജയുടെ ബന്ധം ഭര്‍ത്താവ് അറിയുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭർത്താവിൻ്റെ വീട്ടുകാരുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടിയാണ് പ്രതികൾ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചത്