പോക്സോ കേസ് അതിജീവിതയുടെ മരണത്തിൽ ദുരൂഹത

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 14 മെയ് 2024 (18:47 IST)
ഇടുക്കി : ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച
രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :