സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 6 ഓഗസ്റ്റ് 2022 (13:42 IST)
സ്വന്തം മകളെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ബംഗളൂരിലാണ് സംഭവം. 29കാരിയാണ് തന്റെ നാലുവയസുള്ള മകളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ ഇവര്‍ കുടുംബവുമായി താമസിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റുചെയ്തത്.
കുഞ്ഞിനെ കൊലപ്പെടുത്തുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ താഴേക്ക് എറിഞ്ഞതിന് പിന്നാലെ ഇവരുടെ ചാടാനൊരുങ്ങിയെങ്കിലും ബന്ധുക്കള്‍ തടയുകയായിരുന്നു.