വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബില്‍ രണ്ടുബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയില്‍ ഒരാള്‍ക്ക് കുത്തേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (12:28 IST)
വൈറ്റിലയിലെ മൊബിലിറ്റി ഹബ്ബില്‍ രണ്ടുബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയില്‍ ഒരാള്‍ക്ക് കുത്തേറ്റു. എറണാകുളം ഗുരുവായൂര്‍ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസ്സിലെ ഡ്രൈവര്‍ക്കാണ് കുത്തേറ്റത്. ബസ് ഡ്രൈവര്‍ സിജു എന്ന ആളിനാണ് കുത്തേറ്റത്. മറ്റൊരു ബസ്സിലെ കണ്ടക്ടര്‍ രാധാകൃഷ്ണനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തു

സമയത്തെക്കുറിച്ചുള്ള തര്‍ക്കത്തിലാണ് ആക്രമണം ഉണ്ടായത്. മരട് പോലീസ് ആണ് ഈ കാര്യം അറിയിച്ചത്. മൊബിലിറ്റി ഹബ്ബിനുള്ളിലാണ് തര്‍ക്കവും ആക്രമണവും ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :