കണ്ടകശനി വരുമ്പോള്‍ എന്തൊക്കെ സംഭവിക്കും

സിആര്‍ രവിചന്ദ്രന്‍ 

വെള്ളി, 5 ഓഗസ്റ്റ് 2022 (15:10 IST)

വളരെയധികം ദോഷഫലങ്ങള്‍ അനുഭപ്പെടുന്ന കാലമായിരിക്കും കണ്ടകശനികാലം. ദു:ഖാനുഭവങ്ങള്‍, വഴക്കുകള്‍, അലഞ്ഞുതിരിയുക, സ്ഥാന ഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്ത് ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം, അപവാദ പ്രചരണം, മരണ തുല്യമായ അനുഭവങ്ങള്‍, അപകടം, കേസ്സുകള്‍, ജയില്‍ വാസം എന്നീ ദോഷ ഫലങ്ങളാണ് കണ്ടകശനിക്കാലത്ത് അനുഭവിക്കപ്പെടുക.
 
ചിത്തിര, ചോതി, വിശാഖം 3/4 (തുലാകൂര്‍) ഇവര്‍ക്ക് ശനി രണ്ടില്‍ സ്ഥിതി ചെയ്യുന്നു. വിശാഖം 1/4, അനിഴം, തൃക്കേട്ട (വൃശ്ചികകൂര്‍) ഈ നക്ഷത്രക്കാര്‍ക്ക് ശനി ജന്മത്തില്‍ വരും മൂലം പൂരാടം ഉത്രാടം ഈ നക്ഷത്രക്കാര്‍ക്ക് ശനി പന്ത്രണ്ടില്‍ വരും. അതായത് ഈ നാളുകാര്‍ ഇനി അനുഭവിക്കാന്‍ പോകുന്നത് ഏഴര ശനിയുടെ കാലമാണ്. ഇതില്‍ പല നാളുകാരും ശനി തുലാകൂറിലായിരുന്നപ്പോള്‍ കണ്ടകശനിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നവരാണ്.
 
എല്ലാ കാര്യങ്ങള്ക്കും തടസ്സം അലസത അലഞ്ഞുതിരിയുക, ധന നഷ്ടം ദരിദ്രാവസ്ഥ മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക ജോലി നഷ്ടപ്പെടുക, ജോലി ലഭിക്കാന്‍ താമസ്സം, അന്യദേശത്ത് ജോലി ലഭിക്കുക, വിരഹം, സ്ഥാന ഭ്രംശം, മുന്കോമപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യീക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഡ പ്രവര്ത്തപനങ്ങളില്‍ ഏര്പ്പെ്ടുക, മാരക പ്രവര്ത്തിനകളുടെ കുറ്റം ഏല്ക്കേ ണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാ പുത്രാദികളുമായി കലഹം, പോലീസ് കേസ്സില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍ വാസം അനുഭവിക്കുക, വീടിന് കേടുപാടുകള്‍ സംഭവിക്കുക, വീട് വില്ക്കേണ്ടി വരിക, ആപത്ത്, അപമൃത്യു എന്നിവയുണ്ടാവുക ഇതെല്ലാം ഏഴര ശനിയുടെ പൊതുവായ ഫലങ്ങളാണ്.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :