ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകള്‍ തോട്ടില്‍ വീണു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 ഓഗസ്റ്റ് 2022 (12:32 IST)
ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകള്‍ തോട്ടില്‍ വീണു. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചാലക്കുടി വി ആര്‍ പുരത്താണ് സംഭവം നടന്നത്. റോഡില്‍ വെള്ളം ആയതിനാല്‍ ആണ് അപകടം ഉണ്ടായത്. വി ആര്‍ പൂരം സ്വദേശി ദേവി കൃഷ്ണ, ഫൗസിയ എന്നിവരാണ് വീണത്.

ഇതില്‍ ദേവികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ ട്രക്കില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രെയിന്‍ പോകുന്നതിനിടെ ഉണ്ടായ കാറ്റില്‍ ഇവര്‍ തോട്ടില്‍ വീഴുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :