അനുബന്ധ വാര്‍ത്തകള്‍
- ഭാര്യ വെട്ടേറ്റു മരിച്ച കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ
- ഷാരോണ്‍ രാജ് വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍
- നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയനിരാസങ്ങളെ കൈകാര്യം ചെയ്യാനും ഏറെ പഠിക്കേണ്ടതുണ്ട് : ഷാരോൺ കൊലപാതകത്തിൽ മേയർ ആര്യ രാജേന്ദ്രൻ
- പ്രണയം നടിച്ചു കൊന്നുകളഞ്ഞവൾക്ക് മാപ്പില്ല, പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം
- ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയത് പൂര്‍ണ ആരോഗ്യത്തോടെ; തിരിച്ചിറങ്ങുമ്പോള്‍ തീരെ അവശന്, മെഡിക്കല്‍ കേളേജില്‍ മരണം
തലയ്ക്കടിയേറ്റ് ഗൃഹനാഥൻ മരിച്ചു : മകൻ അറസ്റ്റിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കഴിഞ്ഞ ദിവസം ഗൃഹനാഥൻ മരിച്ചതുമായി ബന്ധപ്പെട്ടു ഇയാളുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പഴനിയർപാളയം കുള്ളരായൻപാളയം പരേതനായ പിച്ചമുത്തു മകൻ ഗജേന്ദ്രൻ എന്ന 52 കാരനാണ് ഇയാളുടെ ഇളയമകൻ തമിഴ്‌സിൽവന്റെ (26) മരക്കഷണം കൊണ്ടുള്ള അടിയേറ്റു മരിച്ചത്. തമിഴ്‌സിൽവനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടു ദിവസം മുമ്പ് വൈകിട്ട് പഴനിയർപാളയത്തെ വാടക വീട്ടിൽ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനൊടുവിലാണ് മകൻ പിതാവിനെ ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് തമിഴ്‌സിൽവൻ ഗജേന്ദ്രന്റെ മൂത്ത മകനായ സഹോദരൻ വെട്രിസെൽവനെ ഫോണിൽ വിളിച്ചു പിതാവ് കുഴഞ്ഞു വീണുകിടക്കുന്നു എന്നറിയിച്ചു.
വിവരം അറിഞ്ഞു വെട്രിസെൽവൻ ഗജേന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്റെ മർദ്ദനമേറ്റാണ് ഗജേന്ദ്രൻ മരിച്ചതെന്ന് കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊഴിഞ്ഞാമ്പാറ സി.ഐ ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.