അനുബന്ധ വാര്‍ത്തകള്‍
- പ്രണയം നടിച്ചു കൊന്നുകളഞ്ഞവൾക്ക് മാപ്പില്ല, പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം
- പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ നാടകം; ബാത്ത്റൂമിലെ ലൈസോള്‍ എടുത്തുകുടിച്ച് ഗ്രീഷ്മ
- ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയത് പൂര്‍ണ ആരോഗ്യത്തോടെ; തിരിച്ചിറങ്ങുമ്പോള്‍ തീരെ അവശന്, മെഡിക്കല്‍ കേളേജില്‍ മരണം
- ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങളടക്കം ഷാരോണിന്റെ ഫോണില്‍, എത്ര നിര്‍ബന്ധിച്ചിട്ടും ഒഴിഞ്ഞുപോയില്ല; കൊലപാതകത്തിലേക്ക് നയിച്ചത് ഇക്കാരണങ്ങള്‍
- വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടി; അന്ധവിശ്വാസം തെളിയിക്കാന്‍ ശ്രമിച്ച ഷാരോണിനെ ഒടുവില്‍ അന്ധവിശ്വാസം പിടികൂടി
നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയനിരാസങ്ങളെ കൈകാര്യം ചെയ്യാനും ഏറെ പഠിക്കേണ്ടതുണ്ട് : ഷാരോൺ കൊലപാതകത്തിൽ മേയർ ആര്യ രാജേന്ദ്രൻ
പാറശ്ശാലയിൽ കാമുകി വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഷാരോണിൻ്റെ മരണത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയനിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാമെന്നും മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു.
മേയർ ആര്യാ രാജേന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം
കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്.
പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയിൽ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയിൽ നടത്തിയ ക്രൂരതയാർന്ന കൊലപാതങ്ങൾ ആണ്.
നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാം.
പാറശാലയിലെ ഷാരോണിന് ആദരാഞ്ജലികൾ.
അടുത്ത ലേഖനം