1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Kazhunadu Clement

കൊലപാതക കേസ് പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ

Murder
കോന്നി: കൊലപാതക കേസിലെ പ്രതിയെ പതിനൊന്നു വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. തിരുവനന്തപുരം വട്ടപ്പാറ മുക്കോല കഴുനാട് മഞ്ചങ്കോട് കോളനി നിവാസി പ്രകാശ് (41) ആണ് കഴിഞ്ഞ ദിവസം രാവിലെ പിടിയിലായത്.

2011 മെയ് ഏഴാം തീയതി കോട്ടയത്ത് ക്ലമന്റ് എന്ന മുപ്പതുകാരനെ പട്ടിക കഷ്ണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രകാശ് ഒളിവിലായിരുന്നു. കോന്നി ഡി.വൈ.എസ്.പി ആർ.ബൈജു കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
അടുത്ത ലേഖനം
ലൈംഗികാതിക്രമത്തിനു സ്‌കൂൾ ഓഫ് ഡ്രാമ അധ്യാപകനെ അറസ്റ്റ് ചെയ്തു