അനുബന്ധ വാര്‍ത്തകള്‍
- തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു
- കൊന്നത് വീട്ടുമുറ്റത്ത് വെച്ച്: സംഘത്തിൽ അഞ്ച് ആർഎസ്എസ്, ബിജെപി പ്രവർത്തകർ
- ആർഎസ്എസ് കൊലക്കത്തി താഴെവെച്ചിട്ടില്ല: കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ചവരെന്ന് കോടിയേരി
- തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം
- ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
യുവതിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
കൊല്ലം: യുവതിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിലായി. നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യ ഭവനിൽ ശരണ്യ (35) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് എഴുകോൺ ചീരങ്കാവ് ബിജു ഭവാനി ബിജു (40) ആണ് സംഭവത്തിൽ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ ശരണ്യ അടുക്കളയിൽ ജോലി ചെയ്യവേ ബക്കറ്റിൽ പെട്രോളുമായി എത്തിയ ബിജു അത് ശരീരത്തിൽ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ ശരണ്യയെ വീട്ടുകാരും അയൽക്കാരും ചേർന്ന് ആദ്യം നീണ്ടകര സർക്കാർ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വാകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് ഏഴു മണിയോടെ മരിച്ചു.
സംഭവ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ ബിജു പിന്നീട് ചവറ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ കൈക്ക് പൊള്ളലേറ്റിട്ടുണ്ട്. വിദേശത്തായിരുന്ന ബിജു ഏതാനും നാൾ മുമ്പാണ് നാട്ടിലെത്തിയത്. ശരണ്യയ്ക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്ന ബിജു ശരണ്യയെ കൂട്ടി ചീരങ്കാവിലെ വീട്ടിൽ പോയെങ്കിലും പിന്നീട് അവിടെ നിന്ന് ശരണ്യയെ കാണാതായിരുന്നു

അടുത്ത ലേഖനം