അനുബന്ധ വാര്‍ത്തകള്‍
- മണിമല എസ് ഐക്ക് വെട്ടേറ്റു
- നായയുടെ കാലുകൾ മഴുകൊണ്ട് വെട്ടിമാറ്റി, മിണ്ടാപ്രാണിയോട് കൊടുംക്രൂരത
- സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു, ട്വിറ്റർ മേധാവിക്ക് യുപി സർക്കാരിന്റെ നോട്ടീസ്, നടപടി കമ്പനിയുടെ നിയമപരിരക്ഷ പിൻവലിച്ചതിന് പിന്നാലെ
- പ്രണയാഭ്യര്‍ഥന നടത്തി തുടര്‍ച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതില്‍ ഒതുക്കരുതെന്ന് കേരള വനിതാ കമ്മിഷന്
- 'നിങ്ങള്‍ കാന്‍സല്‍ കള്‍ച്ചറിന്റെ ഭാഗമാക്കുകയാണ്', തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടി പാര്‍വതി
ആക്രമണ കേസിലെ പ്രതി എസ്.ഐ യെ ആക്രമിച്ച ശേഷം ഓടി രക്ഷപെട്ടു
പൂയപ്പള്ളി: കഞ്ചാവ് കേസ്, ആക്രമണ കേസ് എന്നിവയിലെ പ്രതി മറ്റൊരു കേസില്‍ അന്വേഷണം നടക്കവേ എസ്.ഐ യെ ആക്രമിച്ച ശേഷം ഓടി രക്ഷപെട്ടു. ചെറുവക്കല്‍ കോട്ടൂര്ക്കുന്നു ഇടയിറയത്ത് വീട്ടില്‍ ഷിബു എന്ന പ്രകാശാണ് (44) എസ്.ഐ യെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടത്.
ഷിബുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐ കൃഷ്ണന്‍കുട്ടി ചികിത്സയിലാണ്. കൈക്ക് ഒടിവേറ്റ ഇദ്ദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി യിലാണുള്ളത്. ചാരായം വാറ്റ്, കഞ്ചാവ് കേസുകളില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെറുവക്കല്‍ സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ചില ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തതായി പരാതി ഉണ്ടായി. ഇതുമായി അന്വേഷിക്കാനെത്തിയപ്പോള്‍ പ്രകാശിനെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രകാശ് എസ്.ഐ യെ ചവിട്ടിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രകാശിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. പ്രതിക്കായി വ്യാപക അന്വേഷണം ആരംഭിച്ചു.